ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ.പയ്യന്നൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 76 പവനും പണവും കവർന്നു. പെരുമ്പ ജുമാ മസ്ജിദിന് സമീപത്തെ ചൊക്കിന്റകത്ത് സുഹ്‌റയുടെ വീടാണ് കൊള്ളയടിച്ചത്. ഇന്ന് രാവിലെ ആറേകാലോടെ വീട്ടുകാർ ഉണര്‍ന്നപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. സുഹറയും ഭര്‍ത്താവ് ആമുവും പരിയാരത്തെകണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. സുഹ്‌റയുടെ മകന്‍ റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്.
അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയിൽ കവര്‍ച്ച നടന്നത്. അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മുന്‍ വാതില്‍ കുത്തിത്തുറക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.മോഷണം നടന്ന അടുത്ത മുറിയില്‍നിന്നും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അലമാരകളില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും മറ്റു രേഖകളും വീട്ടുപറമ്പിലെ വഴിയില്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.സുഹറയുടെ മകൾറഫീഖ് മൻസിലിൽ സാജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്.പി, എ.ഉമേഷിന്റെ നേതൃത്വത്തിൽ പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
പയ്യന്നൂര്‍ കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടിലും മോഷണ ശ്രമം നടന്നു. കാങ്കോൽ വെസ്റ്റ്‌കോസ്റ്റ് പോളിമർ കമ്പനി ജീവനക്കാരന്‍ കണ്ടോത്ത് അമ്പലത്തറയിലെ പീടിയക്കല്‍ ഡൊമിനിക്ക് തോമസിന്റെ പൂട്ടിയിട്ട വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ഇന്നുരാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്നുകിടിക്കുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.