കള്ളനോട്ട് കേസിൽ കാസർകോട്ടെ ദമ്പതികൾ കസ്റ്റഡിയിൽ

മംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകളുമായി മംഗളൂരുവിൽ അറസ്റ്റിലായ കാസർകോട്ടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ 460 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവരിൽ നിന്നു കണ്ടെടുത്ത 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 506 ആയി. കാസർകോട്, സുർളു സ്വദേശികളായ സി.എ.മുഹമ്മദ് 64, ഭാര്യ ഖമറുന്നീസ 43, എന്നിവരിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്.

500 രൂപ യുടെ കള്ളനോട്ടുകൾ കൈമാറുന്നതിനിടയിൽ ഏതാനും ദിവസം മുമ്പാണ് മംഗളൂരു ബണ്ട്വാൾ ബിസി റോഡിൽ ഇരുവരെയും കർണ്ണാടക പൊലീസ് പിടികൂടിയത്. റിമാന്റിലായിരുന്ന ഇരു വരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

LatestDaily

Read Previous

പയ്യന്നൂരിലും കവർച്ച; 76 പവനും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു

Read Next

ചരക്ക് ട്രെയിൻ നിർത്തിയിട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ കലക്ടർ