തട്ടിക്കൊണ്ടുപോയി പീഡനം- പ്രതി കുടക് സ്വദേശി

35 കാരനായ പ്രതിക്ക് വേണ്ടി കേരളത്തിലും കർണ്ണാടകത്തിലും വ്യാപക തെരച്ചിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പടന്നക്കാടിന്റെ തീരദേശത്ത് പത്തു വയസ്സുകാരിയെ ഉറക്കത്തിൽ ചുമന്നുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഞാണിക്കടവിൽ താമസക്കാരനായ മുപ്പത്തിയഞ്ചുകാരനായ  കുടക് സ്വദേശിയാണ് പ്രതിയെന്ന് കേസ്സന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിക്ക് വേണ്ടി കൊച്ചിയിലും, മംഗളൂരുവിലും കുടകു ജില്ലയിലും പോലീസ് തെരച്ചിൽ നടത്തി വരികയാണ്.

2024 മെയ് 15-ന് പുലർച്ചെ 4 മണിക്കും 5–-30 നും മദ്ധ്യേയാണ് പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്വന്തം വീട്ടിൽ വല്ല്യച്ഛനൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി വീട്ടിനകത്ത് കയറി ചുമന്നുകൊണ്ടുപോയി അരകിലോമീറ്റർ ദൂരം പാടത്തിലെ പുൽപ്പടർപ്പിൽ  ലൈംഗികമായി പീഡിപ്പിച്ചശേഷം കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ്ണക്കമ്മലുകൾ അഴിച്ചെടുത്ത് പ്രതി നേരം ശരിക്കും പുലരും മുമ്പ് രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടി  തൊട്ടടുത്തു കണ്ട  വീട്ടിലെത്തി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടി ഇപ്പോഴും ജില്ലാ ആശുപത്രിയിൽ കൗൺസിലിംഗിന് വിധേയയായി വരികയാണ്. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Read Previous

വിചിത്ര പ്രണയം; പെൺകുട്ടി വിഷം കഴിച്ചു

Read Next

അവയവക്കടത്ത്; ഇറാനിലേക്കെത്തിച്ചവരിൽ കാസർകോട് സ്വദേശികളും