പോളിടെക്നിക്ക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് വിദ്യാർത്ഥിയെ  ഹോസ്റ്റൽ മുറിയലെ ജനൽ കമ്പിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെ ത്തി. വെസ്റ്റ് എളേരി ഭീമനടി മാങ്ങോട്ടെ ഗംഗാധരൻ, സജിനി ദമ്പദികളുടെ മകനും തൃക്കരിപ്പൂർ പോളിടെക്നിക്കിലെ ഒന്നാംവർഷ കമ്പ്യൂട്ടർ എഞ്ചിനീയർ വിദ്യാർത്ഥിയുമായ അഭിജിത് ഗംഗാധരനെയാണ് 18, ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠികൾകണ്ടെത്തിയത്.

ഹോസ്റ്റൽ മുറിയിൽ ഒപ്പം താമസിക്കുന്ന ശ്രീകണ്ഠാപുരം സ്വദേശി വീട്ടിൽ പോയതിനാൽ അഭിജിത് മുറിയിൽ ഒറ്റയ്ക്കായിരുന്നു. ഇന്ന് പ്രാക്ടിക്കൽ പരീക്ഷ നടക്കാനിരിക്കെയാണ് വിദ്യാർത്ഥി മുറിയിൽ ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ്ഗ് ഡിവൈഎസ്പി വി.വി. രതീഷ് സ്ഥലത്തെത്തി. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

Read Previous

ഫോട്ടോഷൂട്ട് വിവാദത്തിന് പിന്നാലെ കോൺഗ്രസ്സിൽ കൂടോത്രവും

Read Next

വിചിത്ര പ്രണയം; പെൺകുട്ടി വിഷം കഴിച്ചു