ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തട്ടിപ്പു സംഘത്തിൽ ഗുജറാത്ത് സ്വദേശിനിയും
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ ആലപ്പുഴ മുഹമ്മ പോലീസ് കസ്റ്റഡിയിലെടുത്ത തൃക്കരിപ്പൂർ സ്വദേശിനി റിമാന്റിൽ. കഴിഞ്ഞ ദിവസമാണ് തൃക്കരിപ്പൂർ കൈക്കോട്ട്കടവിൽ നിന്നും മുഹമ്മ പോലീസ് മുപ്പത്തിയൊന്നുകാരിയെ കസ്റ്റഡിയിെലടുത്തത്. ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ ആലപ്പുഴ മുഹമ്മ സ്വദേശിയിൽ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലുൾപ്പെട്ട തൃക്കരിപ്പൂർ കൈക്കോട്ട്കടവ് എസ്.പി. ഹൗസിൽ ഫർഹത്ത് ഷെറിനെയാണ് 31, മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മ കരിപ്പേവെളിയിലെ സിറിൽ ചന്ദ്രനാണ് പരാതിക്കാരൻ.
ഓഹരി വ്യാപാരത്തിന്റെ മറവിൽ ഗുജറാത്ത് സ്വദേശിനിയുൾപ്പെട്ട സംഘം സിറിൽ ചന്ദ്രനിൽ നിന്നും ഓൺലൈനായി 17 ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെങ്കിലും, കൈപ്പറ്റിയ തുക ഓഹരി വ്യാപാരത്തിൽ നിക്ഷേപിച്ചിരുന്നില്ല. സിറിൽ ചന്ദ്രന്റെ അക്കൗണ്ടിൽ നിന്നും ഫർഹത്ത് ഷെറിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് മുഹമ്മ പോലീസ് യുവതിയെ തേടി തൃക്കരിപ്പൂരിലെത്തിയത്.
തന്റെ അക്കൗണ്ടിലെത്തിയ പണം ഭർത്താവ് വിദേശത്ത് നിന്നും അയച്ചതാണെന്നാണ് യുവതി മുഹമ്മ പോലീസിനോട് പറഞ്ഞത്. ആറംഗ ഓൺലൈൻ തട്ടിപ്പ് സംഘത്തിൽപ്പെട്ട ഫർഹത്ത് ഷെറിന്റെ അക്കൗണ്ടിലെത്തിയ നാല് ലക്ഷം രൂപയിൽ നിന്നും ഫർഹത്ത് ഷെറിൻ 2 ലക്ഷം രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ പ്രതിയായ യുവതിയെ ചേർത്തല കോടതിയാണ് റിമാന്റ് ചെയ്തത്.