വിചിത്ര പ്രണയം; പെൺകുട്ടി വിഷം കഴിച്ചു

സ്വന്തം ലേഖകൻ

അജാനൂർ: ഏക മകളുടെ ആത്മഹത്യാശ്രമത്തിൽ പകച്ചുനിൽക്കുകയാണ് മഡിയനിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കുടുംബം. നഴ്സിംഗ് ജോലിയുള്ള ഇരുപതുകാരിയായ മകൾ നാട്ടുകാരനായ ഒരു യുവാവുമായി പ്രണയത്തിലാവുകയും രണ്ട് വർഷമായുള്ള പ്രണയ ബന്ധത്തിനുശേഷം യുവാവ് പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തതോടെയാണ് കഥ ആന്റിക്ലൈമാക്സിലേക്ക് നീങ്ങിയത്.

കാമുകന്റെ സഹോദരനുമായിട്ടായിരുന്നു പിന്നീട് പെൺകുട്ടിയുടെ അടുപ്പം. ഇതിനിടയിൽ രണ്ടാം കാമുകനുമായുള്ള വിവാഹം നടത്താനുള്ള പെൺകുട്ടിയുടെ വീട്ടുകാരുടെ നീക്കം ഭാവിയിലുണ്ടാക്കുന്ന അപകടം മനസ്സിലാക്കിയതിനെത്തുടർന്ന്  കാമുകന്റെ വീട്ടുകാർ നിരസിച്ചു. ഇതറിഞ്ഞ പെൺകുട്ടി അജാനൂർ മഡിയനിലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 

വിഷം കഴിച്ച് അവശനിലയിൽ കണ്ട പെൺകുട്ടി യെ അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. കാമുകന്റെ വീട്ടുകാർ വിവാഹബന്ധം വേണ്ടെന്ന് വെച്ചെങ്കിലും രണ്ടാം കാമുകനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന ഉറച്ച് നിലപാടിലാണ് പെൺകുട്ടി.

Read Previous

പോളിടെക്നിക്ക് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

Read Next

തട്ടിക്കൊണ്ടുപോയി പീഡനം- പ്രതി കുടക് സ്വദേശി