ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂരിലെ മുസ്ലീം യൂത്ത് ലീഗ് നേതാവിനെതിരെ മലപ്പുറം വനിതാ നേതാവിന്റെ പരാതിയില്‍ കേസ്. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജിയാസ് വെള്ളൂര്‍, ഭാര്യ ഡോ. സഹല എന്നിവര്‍ക്കെതിരെയാണ് അഭിഭാഷകയായ വനിതാ നേതാവിന്റെ പരാതിയില്‍ മലപ്പുറം വേങ്ങര പോലീസ് കേസെടുത്തത്.
നിയമോപദേശം ലഭിക്കുന്നതിനായി ബന്ധപ്പെട്ട പ്രതി പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയതായും പരാതിക്കാരി ഈ അഭ്യര്‍ത്ഥന തിരസ്കരിച്ചതായും പരാതിയിലുണ്ട്. ഈ വിരോധത്തില്‍ കഴിഞ്ഞ വര്‍ഷം നവംമ്പര്‍ മുതല്‍ നിരന്തരമായും നേരിട്ടും സോഷ്യല്‍ മീഡിയയിലൂടേയും പിന്തുടര്ന്ന് പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
പരാതിക്കാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതിയുടെ ഭാര്യ ഇതേ രീതിയില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായുമുള്ള പരാതിയിലാണ് വേങ്ങര പോലീസ് കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുനിസിപ്പല്‍ മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ലീഗ് നേതാവിനെ മര്‍ദ്ദിച്ചും ആക്രമിച്ചും പരിക്കേല്പിച്ച സംഭവത്തില്‍ ജിയാസുള്പ്പെടെ മൂന്നു പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.