പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, സ്വർണ്ണക്കമ്മൽ അക്രമി അഴിച്ചെടുത്തു

Stop domestic abuse. Women violence and abuse concept. Social issues, abuse and aggression on women. Cartoon vector illustration on flat style.

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഇന്ന് പുലർകാലം അക്രമി എടുത്തുകൊണ്ടുപോയ പത്തുവയസ്സുകാരി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി ഉറപ്പിച്ചു. പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്ന് വൈദ്യ പരിശോധന നടത്തി. ഞാണിക്കടവ് ഗല്ലി റോഡിന് സമീപത്തുള്ള വീട്ടിൽ വല്ല്യച്ഛനൊപ്പം ഇന്നലെ രാത്രി കിടന്നുറങ്ങിയ അഞ്ചാംതരം വിദ്യാർത്ഥിനിയായ പെൺകുട്ടിയെ  പുലർകാലം 4-30 മണിക്കുള്ളിൽ അക്രമി ചുമന്നുകൊണ്ടുപോയതായി കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടി പാന്റ്സും ടോപ്പും ധരിച്ചാണ് രാത്രിയിൽ കിടന്നുറങ്ങിയതെങ്കിലും, അക്രമിയുടെ പിടിയിൽ  നിന്ന് രക്ഷപ്പെട്ട്     വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ  പാന്റ്സിന്റെ അകംഭാഗം പുറത്തിട്ട നിലയിലായിരുന്നു. പെൺകുട്ടി ധരിച്ചിരുന്ന പാന്റ്സ് അക്രമി അഴിച്ചുമാറ്റിയതിനുള്ള തെളിവാണ് ലൈംഗിക പീഡനത്തിലേക്കുള്ള  സൂചനയായത്.

വൈദ്യപരിശോധനയിൽ പീഡനം ഉറപ്പാക്കുകയും ചെയ്തു. പെൺകുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ്ണക്കമ്മൽ അക്രമി അഴിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടിയെ അക്രമി വീട്ടുമുറിയിൽ നിന്ന് കൊണ്ടുപോയത്  വീടിന്റെ പിൻവാതിൽ വഴിയാണ്. പെൺകുട്ടി അക്രമിയെ എതിർത്തിരുന്നു  വെങ്കിലും അയാൾ കഴുത്തിന് പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി തന്നെ വീട്ടുകാരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

നാലാംതരത്തിൽ പഠിക്കുന്ന പെൺകുട്ടി ഇനി അഞ്ചാംതലത്തിൽ ചേരേണ്ടതാണ്. കിടന്നുറങ്ങിയ വീട്ടിൽ നിന്ന് അരക്കിലോ മീറ്ററോളം ദൂരെ വയൽ കടന്ന്  കൊണ്ടുപോയാണ് അക്രമി പെൺകുട്ടിയെ പീഡിപ്പിച്ചശേഷം  സ്വർണ്ണക്കമ്മലുമായി കടന്നത്. പ്രതിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് പോലീസ് അന്വേഷണ സംഘം. വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ അക്രമി ചുമന്നുകൊണ്ടുപോയി പീഡിപ്പിച്ച സംഭവം നാട്ടിൽ ഭീതി പരത്തിയിട്ടുണ്ട്.

LatestDaily

Read Previous

കള്ളനോട്ട്: പടന്ന സ്വദേശികളെ പോലീസ് ചോദ്യം ചെയ്തു

Read Next

സ്വർണ്ണവായ്പാ തട്ടിപ്പ്; രതീശൻ ഫ്ളാറ്റുകളും സ്ഥലവും വാങ്ങി