ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവൻ അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റുവിനെയാണ് 28, കുമ്പള എസ്.ഐ., ടി.എം വിപിന്റെ നേതൃത്വത്തില്‍ ബിസി റോഡ്, ശാന്തിയങ്ങാടിയില്‍ അറസ്റ്റ് ചെയ്തത്.
പോലീസ് സംഘത്തില്‍ മനു, ഗോകുല്‍, ഗിരീഷ്, വിനോദ്, സുഭാഷ്, സംഗീത, രതീഷ് എന്നിവരുമുണ്ടായിരുന്നു. ഏപ്രില്‍ 27ന് പൈവളിഗെ ചേവാറിലെ കര്‍ഷകനായ ഗോപാലകൃഷ്ണ ഭട്ടിന്റെ കഴുത്തില്‍ നിന്ന് രണ്ടരപ്പവന്‍ മാല പൊട്ടിച്ചിരുന്നു. ഈ കേസിലാണ് അസ്റുവിനെ അറസ്റ്റ് ചെയ്തത്. അസ്റുവിന്റെ കൂട്ടാളിയും നിരവധി കേസുകളില്‍ പ്രതിയുമായ ബദിയടുക്ക, നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ഇയാളില്‍ നിന്നാണ് സംഘത്തലവനായ അസ്റുവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതും, മംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തതും.അസ്റു 20ല്‍പ്പരം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാലപൊട്ടിക്കല്‍, കൊള്ളയടി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, ബദിയടുക്ക, ആദൂര്‍, കുമ്പള പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.