ആര് നന്നാക്കും റെയിൽവേ മേൽപ്പാലത്തിന്റെ ഗോവണി

നീലേശ്വരം: നീണ്ട മുറവിളിക്കു ശേഷമാണ് നീലേശ്വരം കൊട്ടുംപുറത്ത്  റെയിൽവെ മേൽപ്പാലം യഥാർത്ഥ്യമായത്. പി കരുണാകരൻ എം പി യായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ  പരിശ്രമഫലമായാണ് നീലേശ്വരം  മേൽപ്പാലം യാഥാർത്ഥ്യമായത്.  മേൽപ്പാലം നിർമ്മിക്കുമ്പോൾ കാൽനടയാത്രക്കാർക്ക് റെയിൽവെ ലൈൻ മുറിച്ചു കടക്കാതെ മറുവശത്തേക്ക് കടന്നുപോകുവാനുള്ള നടപ്പാത കൂടിപ്പണിതു.

എന്നാൽ ഈ നടപ്പാതയിലേക്ക് കിഴക്ക് വശത്തു നിന്ന് കയറാനുള്ള ഗോവണിയുടെ തൂണുകളിൽ വിള്ളൽ  വീണ് ഒരു വശത്തേയ്ക്ക് ചരിഞ്ഞിരിക്കുകയാണ്. അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും  പി ഡബ്ല്യു ഡി നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.   പി ഡബ്ല്യു ഡി റോഡ് വിഭാഗം രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.  പാലത്തിന്റെ തൂണുകൾ ചരിഞ്ഞ നിലയിലാണ്. രാജാസ് എച്ച് എസ് എസിലെ  കുട്ടികളും, റെയിൽവേ യാത്രക്കാരും പ്രദേശത്തെ നാട്ടുകാരും കടന്നുപോകുന്ന വഴിയാണിത്. 

അപകടം സംഭവിക്കുന്നതിനു മുൻപേ വേണ്ട നടപടികൾ എടുക്കണമെന്നാണ് ഇവിടുത്തെ ഓട്ടോ സ്റ്റാന്റിലെഡ്രൈവർമാരും, നാട്ടുകാരും പറയുന്നത്. പല സ്ഥലത്തും ട്രെയിൻ തട്ടി മരണം നടക്കുന്നത്  ഇതുപോലുള്ള സ്ഥലങ്ങളിലെ റെയിൽവേപ്പാളം മുറിച്ചു കടക്കുമ്പോഴാണ്. അതു കൊണ്ട് തന്നെ അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇവർ പറയുന്നു.

LatestDaily

Read Previous

പ്രണയവിവാഹത്തെച്ചൊല്ലി അക്രമം;വരന്റെ മാതാവിന് വെട്ടേറ്റു

Read Next

കൊടും ചൂടിൽ തണൽ വിരിച്ച് നന്മമരം