കൊടും ചൂടിൽ തണൽ വിരിച്ച് നന്മമരം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ഒ.പി. വിഭാഗത്തിന് മുന്നിൽ പൊരിവെയിലത്ത് ക്യൂ നിൽക്കേണ്ടി വന്ന മുതിർന്ന പൗരന്മാർക്ക് നന്മമരത്തിന്റെ തണൽ. ജില്ലാ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗം ഒ.പി. ടിക്കെറ്റെടുക്കാൻ വെയിലത്ത് വരി നിൽക്കുന്ന മുതിർന്ന പൗരന്മാരുടെ വാർത്ത ചിത്രം സഹിതം ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കാഞ്ഞങ്ങാട്ടെ നന്മമരമെന്ന സംഘടന ജില്ലാ ആശുപത്രിയിലെ മുതിർന്ന പൗരന്മാരുടെ ക്യൂവിന്  തണലൊരുക്കാൻ മുന്നോട്ട് വന്നത്.

ലേറ്റസ്റ്റ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നന്മമരം പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ മുതിർന്ന പൗരന്മാരുടെ ഒ.പി. വിഭാഗത്തിന് മുന്നിൽ മനുഷ്യത്വത്തിന്റെ തണൽ വിരിച്ചത്. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ഒ.പി. വിഭാഗംപരിശോധനയ്ക്ക് പ്രവേശന ടിക്കറ്റെടുക്കാൻ നന്നേ പുലർച്ചെ ജില്ലാ ആശുപത്രിക്ക് മുന്നിൽ നീണ്ട ക്യൂ രൂപാന്തരപ്പെടും. വെയിൽ കടുക്കുന്നതോടെ വിയർത്തൊലിച്ച് വരിനിൽക്കുന്നവരിൽ പലരും ബോധരഹിതരായി നിലംപതിക്കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് ഭരണാധികാരികളുടെയും ജില്ലാ ആശുപത്രി അധികൃതരുടെയും കൺമുന്നിൽ  നടക്കുന്ന ക്രൂരതയ്ക്കെതിരെ പരിഹാരവുമായാണ് നന്മമരം പ്രവർത്തകരെത്തിയത്.

Read Previous

ആര് നന്നാക്കും റെയിൽവേ മേൽപ്പാലത്തിന്റെ ഗോവണി

Read Next

മാനഭംഗക്കേസ്സിൽ കേന്ദ്ര സർവ്വകലാശാല അധ്യാപകൻ ഇഫ്തികർ റിമാന്റിൽ