ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: മയിച്ച റെയിൽവെ ട്രാക്കിന് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഇ എം എസ് മന്ദിരത്തിന് നേരെ അക്രമം. ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ചു. ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്തെ ജനാലയുടെ ചില്ലുകൾ തകർത്തിട്ടുണ്ട്. കൊടിമരങ്ങൾ അറുത്തുമാറ്റിയ നിലയിലാണ്. ഓഫീസിന്റെ മുൻവശത്തെ സ്റ്റെപ്പിന്റെ ടൈൽസുകളും കല്ലിട്ട് തകർത്തിട്ടുണ്ട്.
മയിച്ചയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തെ ജനം തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം റെയിൽവെ ട്രാക്കിന് പടിഞ്ഞാറു ഭാഗത്ത് കോൺഗ്രസ്സിന്റെ പതാകകൾ നശിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇഎംഎസ് മന്ദിരത്തിന് നേരെ അക്രമമുണ്ടായതെന്ന് കരുതുന്നു.