സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥൻ മരണപ്പെട്ടു

ചീമേനി: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു. കൊടക്കാട് കുഴി പ്രാട്ട് സ്വദേശി തട്ടുമ്മൽ ഹൗസിൽ ഗോവിന്ദനാ 50, മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 2.30 മണിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം.  ഇക്കഴിഞ്ഞ രണ്ടാം തീയതി രാത്രി 10.30 മണിക്ക് ആനിക്കാടിയിലായിരുന്നു അപകടം. ഗോവിന്ദൻ സഞ്ചരിച്ച കെ എൽ.60. യു. 1668 നമ്പർ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.  പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.                          

കുഴിപ്രാട്ടെ കുഞ്ഞിക്കണ്ണൻ- കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ. സീമ. മക്കൾ. അമൃത, അമേയ(ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജേഷ്, ഷീബ, അനീഷ്. ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

ജില്ലാ ആശുപത്രിയിൽ മുതിർന്ന പൗരൻമാരുടെ ക്യൂ  പൊരിവെയിലിൽ

Read Next

അനിലയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി