ജില്ലാ ആശുപത്രിയിൽ മുതിർന്ന പൗരൻമാരുടെ ക്യൂ  പൊരിവെയിലിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കത്തിക്കാളുന്ന മേടച്ചൂടിൽ രോഗികളെ പൊരിവെയിലത്ത് നിർത്തി ജില്ലാ ആശുപത്രി അധികൃതരുടെ ക്രൂരത. ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാനെത്തുന്ന മുതിർന്ന പൗരൻമാർക്കാണ് ഈ ദുർഗ്ഗതി. ജില്ലാ ആശുപത്രി ഒൗട്ട്  പേഷ്യന്റ് വിഭാഗത്തിൽ പരിശോധനയ്ക്കെത്തുന്ന മുതിർന്ന പൗരൻമാർക്കും, 65 വയസ്സിൽ താഴെയുള്ളവർക്കും വെവ്വേറെ ക്യൂ ഉണ്ടെങ്കിലും, മുതിർന്ന പൗരന്മാരുടെ  ക്യൂ പലപ്പോഴും ആശുപത്രി മുറ്റത്തേക്ക് നീളും കാക്കക്കാലിന്റെ തണൽപോലുമില്ലാത്ത വെയിലിൽ വരി നിൽക്കുന്നവരിൽ പലരും തലകറങ്ങി വിഴാറുമുണ്ട്.

മുതിർന്ന പൗരൻമാർക്ക് ഒ.പി. ടിക്കറ്റിനായി  പ്രത്യേക കൗണ്ടർ പണി തീർത്തിട്ട് മാസങ്ങളായെങ്കിലും, കൗണ്ടർ ഉദ്ഘാടന സജജാമാക്കാൻ ജില്ലാ ആശുപത്രി അധികൃതരോ ജില്ലാ പഞ്ചായത്തോ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. രാവിലെ 8 മണി മുതൽ പ്രവർത്തനമാരംഭിക്കുന്ന ജില്ലാ ആശുപത്രി ഒ.പി. ടിക്കറ്റ്  കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്ന മുതിർന്ന  പൗരൻമാർ പൊരി വെയിലത്ത് കാത്ത് നിൽക്കേണ്ട ഗതികേടിലാണ്. ഉഷ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊരിവെയിലത്തെ വരി നിൽക്കൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന  ആശങ്കയുണ്ട്.

LatestDaily

Read Previous

മയ്യിച്ചയിൽ സിപിഎം ഓഫീസിന് നേരെ അക്രമം

Read Next

സ്കൂട്ടർ അപകടത്തിൽ ഗൃഹനാഥൻ മരണപ്പെട്ടു