കുഴഞ്ഞ് വീണ് മരിച്ചു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: അബുദാബിയിൽ പോലീസ് വകുപ്പിൽ ഉദ്യോഗസ്ഥനായ അതിഞ്ഞാലിലെ പി.കെ. ശാഫി 65, കുഴഞ്ഞ്  വീണുമരിച്ചു. ഇന്നലെ വൈകീട്ട് അബുദാബിയിലെ താമസസ്ഥലത്താണ്  കുഴഞ്ഞ് വീണത്. നടപടികൾപൂർത്തിയാക്കിയതിനു ശേഷം ഭൗതീക ശരീരം   നാട്ടിലേക്ക് കൊണ്ട് വന്ന് അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.  ആറങ്ങാടിയിലെ  പുരാതന തറവാട് അംഗമായ ശാഫിയുടെ പിതാവ് കുഞ്ഞാമുവും മാതാവ് പരേതയായ പി.കെ. ഐസബിയുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ ഒമാൻ, നൗഷാദ് അബുദാബി, നഹാസ്.

Read Previous

ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

Read Next

എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി