ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ്: വസ്തു വാങ്ങിയ തുക നൽകാതെ ഭൂവുടമയെ വഞ്ചിച്ച മുസ്്ലിം ലീഗ് നേതാവിനെതിരെയുള്ള പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാങ്ങാട് താമരക്കുഴിയിലെ ടി.വി. അബ്ദുള്ളക്കുഞ്ഞി കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ കോടതി നിർദ്ദേശ പ്രകാരമാണ് ഉദുമ പഞ്ചായത്ത് മുസ്്ലിം ലീഗ് ജനറൽ സെക്രട്ടറിയും മാങ്ങാട് ഖിള്ർ ജമാഅത്ത് വൈസ് പ്രസിഡണ്ടുമായ എം.എച്ച്. മുഹമ്മദ് കുഞ്ഞിക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.
വീട് വെക്കാൻ ഭൂമി ഇല്ലാതിരുന്ന എം.എച്ച് മുഹമ്മദ് കുഞ്ഞിക്ക് ടി.വി അബ്ദുള്ളക്കുഞ്ഞി 5 സെന്റ് സ്ഥലം വർഷങ്ങൾക്ക് മുമ്പ് സൗജന്യമായി നൽകിയിരുന്നു. 5 സെന്റ് സ്ഥലം തികയാത്തതിനാൽ 5 ലക്ഷം രൂപ വില നിശ്ചയിച്ച് 5 സെന്റ് സ്ഥലം കൂടി ഭൂവുടമ ലീഗ് പ്രാദേശിക നേതാവിന് നൽകിയിരുന്നു. 6 മാസത്തെ അവധിയിൽ മധ്യസ്ഥ ചർച്ച പ്രകാരം സ്ഥലം റജിസ്റ്റർ ചെയ്ത് കൊടുത്ത അബ്ദുള്ളക്കുഞ്ഞിക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിയുടെ വില കിട്ടാത്തതിനെത്തുടർന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
സ്ഥലം വിറ്റ പണം ലഭിക്കാത്തതിനെതുടർന്ന് അബ്ദുള്ളക്കുഞ്ഞി എം.എച്ച് മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മുസ്്ലിം ലീഗ് പ്രാദേശിക നേതാവായ മുഹമ്മദ് കുഞ്ഞി പണം നൽകാനുള്ള ഭൂവുടമയെ പരസ്യമായി അപമാനിക്കുകയും ചെയ്തു.
മുസ്്ലിം ലീഗ് നേതാവ് കല്ലട്ര മാഹി-ൻ ഹാജിയടക്കമുള്ളവർ ഇടപെട്ടിട്ടും മുഹമ്മദ് കുഞ്ഞി സ്ഥലത്തിന്റെ വില നൽകിയില്ലെന്നാണ് അബ്ദുള്ളക്കുഞ്ഞിയുടെ ആരോപണം. പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയെടുക്കാത്തതിനെെത്തുടർന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിൽ മുസ്്ലിം ലീഗ് പ്രാദേശിക നേതാവായ എം.എച്ച് മുഹമ്മദ് കുഞ്ഞിക്കെതിരെ വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്താണ് മേൽപ്പറമ്പ് പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തത്.