ഗുരുപുരം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

സ്വന്തം ലേഖകൻ

അമ്പലത്തറ : അമ്പലത്തറ ഗു​രു​പു​രം ക​ള്ള​നോ​ട്ട് കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏറ്റെടുത്തു . അമ്പലത്തറ പോലീസിൽ നിന്നു മാണ് കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തത്.   കേസ്  ഫയൽ അമ്പലത്തറ പോലീസ്   ക്രൈംബ്രാഞ്ചിന് കൈമാറി. ബേക്കൽ മൗവ്വലിൽ താമസിച്ചിരുന്ന കർണ്ണാടക സുള്ള്യയിലെ സു​ലൈ​മാ​നെയും ഗു​രു​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പാണത്തൂർ അ​ബ്ദു​ൽ റ​സാ​ഖിനെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും മാർച്ച് 20 ന് രാത്രിയാണ് പോലീസ് വ്യാജ നോട്ടുകൾ കണ്ടെത്തിയത്. 6 കോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറന്‍സികളായിരുന്നു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചുവന്ന അബ്ദുല്‍റസാഖിനെ പ്രതിചേര്‍ത്താണ്  അമ്പലത്തറ പോലീസ് ആദ്യം കേസെടുത്തത്.

അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷിന്റെ പരാതിയിലാണ് അബ്ദുല്‍റസാഖിനെതിരെ കേസെടുത്തത്. കണ്ടെത്തിയ നോട്ടുകെട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.  കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. നോട്ടുകെട്ടുകളിറക്കിയതിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നതുൾപ്പെടെയുള്ള സംശയമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള മുഖ്യ കാരണം.

നോ​ട്ടു​ക​ളു​ടെ വിീഡി​യോ കാ​ണി​ച്ച് പ​ണം ത​ട്ട​ലാ​ണ് സം​ഘ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്നായിരുന്നു പ്രാഥമിക വി​വ​രം. സുൽത്താൻ ബത്തേരി പൊലീസാണ് സ്വകാര്യ ഹോം സ്റ്റേയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ര​ണ്ടു​പേ​രു​ടെ വീ​ടു​ക​ളി​ൽ അ​മ്പ​ല​ത്ത​റ ഇ​ൻ​സ്പെ​ക്ട​റുടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു.  ​ള്ളി​ക്ക​ര മൗ​വ്വ​ൽ, ഹ​ദ്ദാ​ദ് ന​ഗ​ർ​ ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മറ്റ് ചില രാണ് ക​ള്ളനോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ്​ അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞത്.

ജി​ല്ല പോ​ലീ​സ് മേധാവിക്ക്   അമ്പലത്തറ പോലീസ് നൽകിയ റി​പ്പോ​ർ​ട്ട് പ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. നോട്ടിന്റെ വീഡിയോ കാട്ടി മംഗളൂരു സ്വദേശിയായ യുവാവിൽ നിന്നും പ്രതികൾ ലക്ഷങ്ങൾ തട്ടിയ മറ്റൊരു കേസ് അമ്പലത്തറ പോലീസിലുണ്ട്.

Read Previous

വോട്ടിങ്ങ് മെഷീനെതിരെ വ്യാജ പ്രചാരണം

Read Next

മുസ്്ലിം ലീഗ് നേതാവിന് എതിരെ വഞ്ചനാക്കേസ്