പോലീസ് സ്റ്റിക്കർ പതിച്ച കാർ വീട്ടുമുറ്റത്ത് നിന്നും പിടികൂടി

മേൽപ്പറമ്പ്: ലോക്സഭ തിരഞ്ഞെടുപ്പിനിടെ പൊലീസ് സ്റ്റിക്കർ പതിച്ചകാർ വീട്ടുമുറ്റത്ത് നിന്നും പോലീസ് പിടികൂടി. തെക്കിൽ മുഡംബയൽ ബി. അഹമ്മദിന്റെ 85, വീട്ടുമുറ്റത്ത് നിന്നു മാണ് ഇന്നലെ മേൽപ്പറമ്പ പോലീസ്, പോലീസിന്റെ സ്റ്റിക്കർ പതിച്ച കാർ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനിടെ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് കാർ പിടികൂടിയത്.  അഹമ്മദിന്റെ മകൻ ഫജാസ് എന്ന അബ്ദുൾ ഫജാസാണ് 32, കാർ ഉപയോഗിക്കുന്നതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഫജാസ് വീട്ടിലില്ലെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു.

ഫജാസ് കാസർകോട് കോടതി കേസിൽ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള പ്രതിയാണെന്നും പൊലീസ് പറഞ്ഞു.  ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോലീസ് ഉപയോഗിക്കുന്ന വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുറ്റം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.  വീട്ടിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് ഫജാസിനെതിരെ കേസെടുത്തു.

Read Previous

യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു