യുവതിയുടെ ആത്മഹത്യ പ്രണയനൈരാശ്യത്താൽ

സ്വന്തം ലേഖകൻ

ചീമേനി: കൊടക്കാട് കണ്ണങ്കൈയിൽ യുവതി എലിവിഷം കഴിച്ച് മരിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് സൂചന. കൊടക്കാട് ഓലാട്ട് സ്വദേശിയായ യുവാവുമായി  ദീർഘകാലം പ്രണയത്തിലായിരുന്ന യുവതി കാമുകൻ അകന്നതോടെയാണ് എലിവിഷം കഴിച്ചത്.

ഏപ്രിൽ 21നാണ് കൊടക്കാട് കണ്ണങ്കൈ പുളുക്കൂൽ വീട്ടിൽ പവിത്രൻ – പി, ശാന്ത ദമ്പതികളുടെ മകൾ  പി. ശില്പയെ 25, വീട്ടിൽ എലിവിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.ശാരികയാണ് പരേതയുടെ സഹോദരി. മാതാവ് ശാന്ത പിലിക്കോട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണാണ്.

Read Previous

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍

Read Next

ബല്ലാക്കടപ്പുറത്ത് ചായക്കട തീവെച്ച് നശിപ്പിച്ചു