ബല്ലാക്കടപ്പുറത്ത് ചായക്കട തീവെച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട് :ബല്ലാ കടപ്പുറത്ത് സി.പി.എം ലോക്സഭ തിരഞ്ഞെടുപ്പ് ബൂത്ത് ഏജന്റായ സി.പി.എം പ്രവർത്തകന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു.  ബല്ലാ കടപ്പുറം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.      ശനിയാഴ്ച  പുലർച്ചെ 3 .50 മണിയോടെയാണ് സംഭവം.സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.മൂസക്കുട്ടി മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽ.പി സ്കൂളിലെ 138-—ാം ബൂത്തിന്റെ സി.പി.എം ഏജന്റായിരുന്നു.

വിവര മറിഞ്ഞ്  ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസ് പുലർച്ചെ തന്നെ  സ്ഥലത്തെത്തി. പുലർച്ചെ 1.30 മണിക്ക് ശേഷമായിരുന്നു കട പൂട്ടിയത്. ജോലിക്ക് പോകുന്നവരാണ് പുലർച്ചെ കട കത്തുന്നത് കണ്ടത്. ഉടൻ തീയണച്ച തിനാൽ തൊട്ടടുത്ത കടയിലേക്ക് പടർന്നില്ല. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 

Read Previous

യുവതിയുടെ ആത്മഹത്യ പ്രണയനൈരാശ്യത്താൽ

Read Next

യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ