ഗഫൂർ ഹാജിയുടെ ഫോൺ തുറക്കും

സ്റ്റാഫ് ലേഖകൻ

ബേക്കൽ : ദുരൂഹത കെട്ടുപിണഞ്ഞുകിടക്കുന്ന പൂച്ചക്കാട്ടെ പ്രവാസി ഗഫൂർഹാജി  ഉപയോഗിച്ചിവരുന്ന സെൽ ഫോൺ പോലീസ് തുറക്കും. ഹാജിയുടെ ഫോൺ ഹാജിയുടെ വീട്ടുമുറിയിൽ നിന്ന് പോലീസ് സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തു.

ഇൗ ഫോൺ രാസപരിശോധനാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഫോൺ തുറന്നുകിട്ടിയാൽ ഇൗ ഫോണിലേക്ക് ആരെല്ലാം വിളിച്ചിട്ടുണ്ടെന്നും, ഹാജി ആരെയെല്ലാം വിളിച്ചിട്ടുണ്ടെന്നും വ്യക്തത വരുത്താൻ കഴിയും. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള ഫോറൻസിക് വിഭാഗത്തിലാണ് ഫോൺ പരിശോധനയ്ക്ക് നൽകിയിട്ടുള്ളത്.

ഫോൺ കോൾ വിവരങ്ങൾ ലഭിക്കാതെ പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ല ഗഫൂർ ഹാജിയുടെ മരണത്തിൽ മാങ്ങാട് സ്വദേശിനിയായ യുവ ജിന്നുമ്മയുടെ സാന്നിധ്യം നാട്ടിലാകെ ചർച്ചയാണ്.

ആർക്ക് വേണമെങ്കിലും തന്നോട് നേരിട്ട് വിവരങ്ങൾ അന്വേഷിക്കാമെന്നും ഒരു പ്രലോഭനങ്ങളിലും താൻ തളരില്ലെന്നും, ഗഫൂർച്ചായുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും, ശബ്ദ സന്ദേശത്തിൽ പുറത്തുവിട്ട  യുവജിന്നുമ്മ പിന്നീട് ആര് വിളിച്ചാലും ഇപ്പോൾ സ്വന്തം ഫോൺ സ്വീകരിക്കുന്നുമില്ല.

കാസർകോട് മുതൽ കണ്ണൂർ വരെ വീടുകളിലെത്തി ദുർമന്ത്രവാദ ചികിത്സ നടത്താറുള്ള യുവ ജിന്നുമ്മ സാമ്പത്തികമായി നല്ലനിലയിലാണ്. ഗഫൂർ ഹാജിയുടെ മൃതദേഹം പൂച്ചക്കാട് വലിയപള്ളി ഖബറിടത്തിൽ നിന്ന് നാളെ രാവിലെ 11 മണിക്ക് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും.

Read Previous

രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി പെൺകുട്ടികൾ വീടുവിട്ടു

Read Next

തിരോധാനത്തിന്റെ മൂന്നാം നാളിലും തലശ്ശേരി എസ്.ഐ.തിരിച്ചെത്തിയില്ല