തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍

കാസര്‍കോട്: നാളെ നടക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിന് കാസര്‍കോട് ജില്ല പൂര്‍ണ്ണ സജ്ജം.  രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ളത്. മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാരുണ്ട്. 7,01,475 പുരുഷന്‍മാര്‍, 7,50,741 സ്ത്രീകള്‍, 14 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്. പൊതു നിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍, പോലീസ് നിരീക്ഷകന്‍ സന്തോഷ് സിങ് ഗൗര്‍, ചിലവ് നിരീക്ഷകന്‍ ആനന്ദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കൃത്യമായി നിരീക്ഷിച്ചു വരുന്നു.

വീട്ടില്‍ വോട്ട് കാസര്‍കോട് പാർമെന്റ് മണ്ഡലത്തിലെ അപേക്ഷ നല്‍കിയ   5467 85 പ്ലസ് വോട്ടര്‍മാരില്‍ 5331   വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അപേക്ഷ നല്‍കിയ   3687 ഭിന്നശേഷി വോട്ടര്‍മാരില്‍ 3566 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അപേക്ഷ നല്‍കിയ   711 അവശ്യസർവ്വീസ് വോട്ടര്‍മാരില്‍ 642 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

ജില്ലയില്‍ 983 വീതം പ്രിസൈഡിങ് പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും സെക്കന്റ് പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചു. 90 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. നിരീക്ഷണത്തിന് 244 മൈക്രോ ഒബ്സര്‍വ്വര്‍മാരെയും നിയോഗിച്ചു. 1278 ഉദ്യോഗസ്ഥര്‍ റിസർവ്വായി ഉണ്ട്.

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാ വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന ഏതെങ്കിലും ഏതെങ്കിലും് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, -ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, -തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ് -, ഡ്രൈവിങ് ലൈസന്‍സ്

-പാന്‍കാര്‍ഡ്, -ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴില്‍(എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍.ജി.ഐ.) നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, -ഇന്ത്യന്‍ പാസ്പോര്‍ട്ട്, -ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, -കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്‍കുന്ന സർവ്വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി/എം.എല്‍.എ/എം.എല്‍.സി. എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്,

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും  -സമാധാനവും ചിട്ടയും ഉറപ്പാ ക്കാനും  ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങള്‍ക്ക് പൂർണ്ണ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക, -സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക തുടങ്ങിയാണ് പെരുമാറ്റച്ചട്ടം.

Read Previous

മധ്യ വയസ്ക്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Read Next

യുവതിയുടെ ആത്മഹത്യ പ്രണയനൈരാശ്യത്താൽ