മധ്യ വയസ്ക്കനെ വെട്ടിപ്പരിക്കേൽപ്പിച്ചു

സ്വന്തം ലേഖകൻ

ബേക്കൽ: പോലീസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് 51 കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. മാണിക്കോത്ത് കൊളവയലിലെ പരേതനായ അബ്ബാസ് ഹാജിയുടെ മകൻ ബി.എം. ഹുസൈനെയാണ് ഏപ്രിൽ 23 ന് പകൽ 10.45 ന് കത്തി  അഷ്റഫെന്ന അഷ്റഫ് ഇടത്കൈയ്ക്കും, വലതുകാലിനും വെട്ടിപ്പരിക്കേൽപ്പിച്ചത്. ബേക്കൽ ജംഗ്ഷനിലാണ് സംഭവം. വർഷങ്ങൾക്ക് മുമ്പ് അഷ്റഫ് പോലീസ് പിടിയിലായി ജയിലിൽക്കിടന്നത് ഹുസൈൻ ഒറ്റിക്കൊടുത്തതിനാലാണെന്ന് ആരോപിച്ചായിരുന്നു  അക്രമം. അഷ്റഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Read Previous

ജില്ലാശുപത്രിയിൽ സ്കാനിങ്ങിന് മുഹൂർത്തം നോക്കണം

Read Next

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍