വന്ദനയുടെ ആത്മഹത്യയ്ക്ക് കാരണം പിതാവിനെതിരെ പരാതികൊടുത്ത മനോവിഷമം

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച  യുവതിയുടെ ആത്മഹത്യയ്ക്ക്  കാരണം പിതാവിനെതിരെ  മാതാവിന്റെ പ്രേരണയിൽ  കേസ് കൊടുത്ത മനോവിഷമമെന്ന് സംശയം. തിങ്കളാഴ്ച വൈകുന്നേരമാണ് മാതമംഗലത്തെ പരേതനായ വിമുക്തഭടൻ സുരേശന്റെയും കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ വിദ്യയുടെയും മകൾ വന്ദനയെ 21, നീലേശ്വരം പള്ളിക്കര കറുത്ത ഗെയ്റ്റിന്  സമീപം വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാപിതാക്കൾ തമ്മിലുള്ള പിണക്കത്തെത്തുടർന്ന് മാതാവിന്റെ പ്രേരണയിൽ പിതാവിനെതിരെ പോലീസിൽ പരാതി കൊടുത്തതിന്റെ മനോ വിഷമം വന്ദനയെ ദീർഘനാളായി അലട്ടിയിരുന്നുവെന്നാണ് സൂചന. ട്രെയിൻ തട്ടി മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

Read Previous

വന്ദേഭാരത് തട്ടി യുവതി മരിച്ചു

Read Next

ഭാര്യയെ പൂട്ടിയിട്ട്  ഭർത്താവ് തൂങ്ങിമരിച്ചു