ജില്ലയിൽ കവർച്ചാ സംഘങ്ങൾ സജീവം; മോഷണം പെരുകുന്നു

കാസർകോട്: മംഗല്‍പാടി പഞ്ചായത്ത് ഓഫിസിലെ മുറികളുടെ വാതില്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. ഇരുമ്പുഗേറ്റിന്റെ പൂട്ട് തകര്‍ത്തശേഷം പഞ്ചായത്ത് അസി. എൻജിനീയര്‍ ഓഫിസ്, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫിസ്, മറ്റൊരു ഓഫിസ് തുടങ്ങിയവയുടെ വാതിലുകള്‍ തകര്‍ത്താണ് കവര്‍ച്ചസംഘം അകത്തുകയറിയത്.

ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ കവര്‍ന്നിട്ടില്ല. മേശവലിപ്പും ഫയലുകളും വാരിവലിച്ച നിലയിലാണ്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മഞ്ചേശ്വരം, കുമ്പള സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ചകള്‍ പെരുകാന്‍ കാരണം പൊലീസ് തെരഞ്ഞെടുപ്പിന് പിന്നാലെ പോകുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റിയിട്ടുണ്ട്. പുതിയ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കാല പ്രതികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ല.

ഇത് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിന് പോകുന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബദിയടുക്ക വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് ഏഴുപവനും 6200 രൂപയും കവന്നത് ദിവസങ്ങൾക്ക് മുമ്പാണ്. നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിലാണ് കവര്‍ച്ച. വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന്‍ തെയ്യം കാണാൻ പോയിരുന്നു. രാത്രി 11.45ഓടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നത് വ്യക്തമായത്. പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.. തൃക്കരിപ്പൂരിൽ വീട്ടുകാരില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. മുംബൈയില്‍ സ്വകാര്യ കമ്പനിയിലെ റിട്ട. ജീവനക്കാരൻ പേക്കടം പരത്തിച്ചാലിലെ എം.വി. രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച. പത്ത് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചുമാണ് കവർന്നത്. പത്ത് ദിവസം മുമ്പ് മകള്‍ റിത്തുവിന്റെ ബംഗളൂരുവിലെ വീ ട്ടില്‍ വിഷു ആഘോഷത്തിന് പോയി കുടുംബം തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്

LatestDaily

Read Previous

ചെമ്പ്രകാനം കൂട്ടമരണം; യുവതിയുടെ ഭർതൃ ബന്ധുക്കളെ ചോദ്യം ചെയ്തു

Read Next

കല്ല്യോട്ട് ഇരട്ട കൊലക്കേസ് സാക്ഷി വിസ്താരം പൂര്‍ത്തിയായി