യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ വനിതാ ലീഗ് പ്രവർത്തകരെ അപകീർത്തിപ്പെടുത്തി

ചെറുവത്തൂർ: വനിതാ ലീഗ് പ്രവർത്തകരുടെ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ ശബ്ദ സന്ദേശം എഡിറ്റ് ചെയ്ത് ചേർത്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക പടന്നകടപ്പുറത്തെ പി.കെ. സബീനയുടെ  പരാതിയിൽ അഹമ്മദ് അലി എന്നയാൾക്കെതിരെയാണ്ചന്തേര പൊലീസ് കേസെടുത്തത്.

വലിയ പറമ്പ സി.എച്ച്. റോഡിൽ കഴിഞ്ഞ 19 ന് വൈകീട്ട് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വനിതാ ലീഗ് പ്രവർത്തകർ നൽകിയ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ ശബ്ദ സന്ദേശം എഡിറ്റ് ചെയ്ത് ചേർത്ത് സ്ത്രീകളെ അപമാനിക്കുകയും ലഹളക്ക് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.  ഫേസ്ബുക്ക് അക്കൗണ്ട് വഴി വീഡിയോ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.

LatestDaily

Read Previous

പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു

Read Next

ചെമ്പ്രകാനം കൂട്ടമരണം; യുവതിയുടെ ഭർതൃ ബന്ധുക്കളെ ചോദ്യം ചെയ്തു