വന്ദേഭാരത് തട്ടി യുവതി മരിച്ചു

നീലേശ്വരം : നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി കിഴക്കുംകര കല്ല്യാൽ സ്വദേശിനി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സമീപത്തെ നന്ദനയാണ് 21, മരിച്ചത്.  പയ്യന്നൂർ മാതമംഗലം എരമം സ്വദേശി പരേതനായ സുരേഷിന്റെയും വിദ്യയുടെയും മകളാണ്. തിങ്കളാഴ്ച വൈകിട്ട് 3.15 നാണ് പെൺകുട്ടിയുടെ മൃതദേഹം റെയിൽ പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനാണ് ഇടിച്ചത്. വിഷ്ണു ഏക സഹോദരൻ.

Read Previous

ക്ഷേത്രത്തിൽ ശുചീകരണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു

Read Next

വന്ദനയുടെ ആത്മഹത്യയ്ക്ക് കാരണം പിതാവിനെതിരെ പരാതികൊടുത്ത മനോവിഷമം