കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ

അജാനൂർ: കാഞ്ഞങ്ങാട് റോഡ് സെക്ഷന്റെ പരിധിയിൽ പൊതുമരാമത്ത് റോഡരികിൽ അനധികൃതമായി സ്ഥലം കൈയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങൾ, ഷെഡ്ഡുകൾ, മറ്റ് നിർമ്മാണ പ്രവൃത്തികൾ എന്നിവ നടത്തിയിട്ടുള്ളവർ ഉടൻ അവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.

പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) വിഭാഗം കാഞ്ഞങ്ങാട് അസിസ്റ്റന്റ്   എഞ്ചിനീയറാണ് കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയത്. അജാനൂർ പഞ്ചായത്ത് പരിധിയിൽ അപകടകരമായ വിധത്തിൽ നിർമ്മിച്ചിട്ടുള്ള റോഡ് കൈയ്യേറ്റങ്ങൾ താൽക്കാലിക ഷെഡ്ഡുകൾ, അനധികൃത നിർമ്മാണങ്ങൾ എന്നിവ വ്യാപകമാണ്.

പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ വർദ്ധിക്കാനിടയായത്. കാസർകോട്, കാഞ്ഞങ്ങാട് സംസ്ഥാന പാതയ്ക്കരികിലും, കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയ്ക്കരികിലുമാണ് അനധികൃത നിർമ്മാണങ്ങളും വ്യാപാരങ്ങളും പ്രധാനമായും പ്രവർത്തിച്ചു വരുന്നത്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ തുടക്കത്തിൽ തന്നെ കർശന നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ, കൈയ്യേറ്റങ്ങളും  അനധികൃത വ്യാപാരങ്ങളും ഇത്രയേറെ വർദ്ധിക്കാനിടവരുമായിരുന്നില്ല.

Read Previous

ജില്ലാ ആശുപത്രിയിൽ എക്സറേ ഫിലിമില്ല

Read Next

കാസർകോടിന്റെ ഇടതു പാരമ്പര്യം എൽഡിഎഫിന് തുണയാകുമോ?