ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവിൽ കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന പി.ഡി.പി. ചെയർമാൻ അബ്ദുനാസർ മഅ്ദനിയുടെ കേരള യാത്ര വൈകും. സുപ്രീകോടതിയുടെ അനുമതി 17ന് തിങ്കളാഴ്ച ലഭ്യമായെങ്കിലും കർണാടക പോലീസിന്റെ നടപടിക്രമങ്ങൾ നീളുന്നതാണ് യാത്ര വൈകാനിടയാക്കുന്നത് കോടതി ഉത്തരവും യാത്രാ പ്ളാനും അടക്കമുള്ള രേഖകൾ മഅ്ദനിയുടെ ബന്ധുക്കൾ ബാംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ചൊവ്വാഴ്ച സമർപ്പിച്ചിരുന്നു.
എന്നാൽ സുപ്രീംകോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം അകമ്പടിയും സുരക്ഷയും നൽകേണ്ടതുള്ളതിനാൽ കേരളത്തിൽ മഅ്ദനി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ കർണ്ണാടക പോലീസിലെ ഉയർന്ന ഉദ്ധ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തണമെന്ന സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഢ്ഢി അറിയിച്ചു. ഈ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമെ തുടർ നടപടികൾ ആരംഭിക്കുകയുള്ളുവെന്നും പ്രതാപ് റെഢ്ഢി വ്യക്തമാക്കി. കൊല്ലം അൻവാറുശ്ശേരിയിലും ബന്ധുവീട്ടിലും എറണാകുളത്തെ വസതിയിലുമാണ് മഅ്ദനി കഴിയുക.