ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രവി പാലയാട്
തലശ്ശേരി: പ്രസവം അടുത്തിരിക്കെ ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് സ്വകാര്യ ആശുപത്രിയിൽ സഹന സമരം നടത്തുന്ന ഗോപാൽ പേട്ടയിലെ പി വി. നൗഷാദും ഇ.വി. സാഹിറയും സമരം നിർത്തി വീട്ടിലേക്ക് പോയി.
മരണം സംബന്ധിച്ച് പോലീസ് കേസെടുക്കുകയും പള്ളി പറമ്പിൽ മറവ് ചെയ്ത പിഞ്ചു ദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്ത ശേഷമായിരുന്നു പിൻമാറ്റം. നഴ്സിനെ അസഭ്യം പറഞ്ഞുവെന്ന പരാതി പിൻവലിച്ചും ചികിത്സ നൽകിയതിന്റെ ബിൽ തുക ഒഴിവാക്കിയും മുറി വിട്ടു പോവാൻ ആശുപത്രി മാനേജ്മെന്റ് ദമ്പതികൾക്ക് വഴി യൊരുക്കി.
ഒമ്പത് മാസം ഗർഭിണിയായ സാഹിറ കഴിഞ്ഞ മാസം 18നാണ് കായ്യത്ത് റോഡിലെ മിഷൻ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയത്. ഗൈനോക്കോളജിസ്റ്റ് ഡോ.വേണുഗോപാൽ പരിശോധിച്ച ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്നാൾ സ്കാനിങ്ങ് നടത്തി. കുഴപ്പമില്ലെന്നും എല്ലാം നോർമ്മലാണെന്നും കുഞ്ഞിന് പൂർണ്ണ ആരോഗ്യമുണ്ടെന്നു മാണ് സ്കാനിംഗിന് വിധേയമാക്കിയ ഡോക്ടർ സൈയിദ് ഫൈസലും പറഞ്ഞത്.
രക്ത ചംക്രമണത്തിൽ ചെറിയ കുറവുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല മിൻസൻ എന്ന ഇഞ്ചക്ഷൻ നൽകി. ഇതിൽ പിന്നീടാണ് ഹാർട്ട് ബീറ്റും കുഞ്ഞിന്റെ അനക്കവും നിലച്ചത്. വയറ്റിൽ തന്നെ മരണവും സംഭവിച്ചു. ഇതിൽ പിന്നീടാണ് മരണകാരണത്തെ പറ്റി വ്യത്യസ്ഥ കാരണങ്ങൾ ഡോക്ടർമാർ പറഞ്ഞത്. ഇതേ തുടർന്നാണ് അനാസ്ഥയും അശ്രദ്ധയും പിഴവും കാരണമാണ് കുഞ്ഞ് മരിച്ചതെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികൾ സമരം തുടങ്ങിയത്.
കഴിഞ്ഞ ഒരു മാസമായി നൗഷാദും സാഹിറയും സാഹിറയുടെ വൃദ്ധമാതാവും ആശുപത്രിയിൽ കഴിയുകയായിരുന്നു. ഡോക്ടർമാരുടെ കണ്ണ് തുറപ്പിക്കാനും ഇനി ഒരു കുടുംബത്തിനും ഇത്തരം വേദനാജനകമായ ദുരനുഭവം ഉണ്ടാവാതിരിക്കാനുമാണ് പോരാടിയതെന്ന് നൗഷാദ് പറഞ്ഞു.