ഒളിവിൽക്കഴിഞ്ഞ ക്രിമിനൽ കേസ്സുകളിലെ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മയക്കുമരുന്ന് കടത്തുൾപ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസും സംഘവും ചേര്‍ന്ന് തെക്കേപ്പുറത്തെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തു .

കഴിഞ്ഞ ഫെബ്രുവരി 4 ന് പുലര്‍ച്ചെ വാഹനപരിശോധനക്കിടെ സമീറും സുഹൃത്ത് രാവണേശ്വരം കൊട്ടിലങ്ങാട്ടെ സി.കെ.റഷീദും സഞ്ചരിച്ച കാറില്‍ നിന്നും 3.410 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. റഷീദിനെ പോലീസ് അറസ്റ്റുചെയ്തെങ്കിലും സമീര്‍ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു.

മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സമീര്‍. കഴിഞ്ഞ ഒക്ടോബറില്‍ ബദിയടുക്ക മുക്കംപാറയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ മാറില്‍ കയറി പിടിക്കുകയും വസ്ത്രം  വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്ന കേസിലും സമീർ പ്രതിയാണ്.

Read Previous

റിയാസ് മൗലവി കേസ്: ജനകീയ കൺവെൻഷന് അനുമതി പോലീസ് നിഷേധിച്ചു

Read Next

എൽ.ഡി.എഫിന്റെ വിവാദ വീഡിയോക്കെതിരെ കാസർകോട്ട് പ്രതിഷേധം ശക്തം