മരക്കാപ്പ് കടപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്: സിപിഎം– കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. 

സിപിഎം പ്രവര്‍ത്തകരായ ഗംഗാധരന്‍ തീര്‍ത്ഥകര, അബു കണിച്ചിറ, പി രാജന്‍ അനന്തംപ്പള, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.കുഞ്ഞികണ്ണന്‍ തിര്‍ത്ഥകര, സിഎച്ച് രാജേഷ് ഗോവിന്ദന്‍ പടന്നക്കാട്, കെ.അനില്‍ അനന്തംപ്പള്ള എന്നിവരാണ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചത്. 

സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി ഇവരെ ഷാള്‍ അണിച്ച് സ്വീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബാല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Read Previous

പ്രചരണത്തിൽ പങ്കെടുക്കാനാവാത്ത  നിരാശയിൽ മുൻ എംഎൽഏ

Read Next

ജില്ലാ ആശുപത്രിയിൽ എക്സറേ ഫിലിമില്ല