സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; 13 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട്കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ എട്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പതിമൂന്ന് പേർക്കെതിരെ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തു. ഹോസ്‌ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽ നഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന 37, സഹോദരങ്ങളായ സാബിത്ത് 16, സർഫാദ് 18, എന്നിവർക്കും ചിത്താരി മുട്ടുന്തല അൽഫല വില്ലയിൽ എം സി ആയിഷ 50, ഭർത്താവ് എം മൊയ്‌തു 55, മൊയ്തുവിന്റെ സഹോദരങ്ങളായ സുബൈർ 35, ഹമീദ് 38, ഭാര്യാ സഹോദരൻ സലീം 35 എന്നിവർക്കുമാണ് പരിക്കേറ്റത്.

ഷബ്‌നയുടെ ഭർത്താവും മൊയ്തുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണം. ആയിഷയുടെ പരാതിയിൽ ഷബ്ന, സർഫാത്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരെയും ഷബ്‌നയുടെ പരാതിയിൽ മൊയ്തു, ആയിഷ,  മിസ്രിയ,  ഹമീദ്,  സലിം, സുബൈർ എന്നിവർക്കെതിരെയും ഹോസ്‌ദുർഗ് പോലീസ് കേസെടുത്തു.

Read Previous

കുഴഞ്ഞ് വീണ് മരിച്ചു

Read Next

റിയാസ് മൗലവി കേസ്: ജനകീയ കൺവെൻഷന് അനുമതി പോലീസ് നിഷേധിച്ചു