കുഴഞ്ഞ് വീണ് മരിച്ചു

അജാനൂർ: അജാനൂരിലെ  ലീഗ് പ്രവർത്തകൻ മഡിയൻ പാലക്കിയിലെ മവ്വൽ കുഞ്ഞബ്ദുല്ല 60,  കുഴഞ്ഞ് വീണ് മരണപ്പെട്ടു. മുൻ പ്രവാസിയായ കുഞ്ഞബ്ദുല്ല സജീവ  ലീഗ് പ്രവർത്തകനും പൊതു പ്രവർത്തകനുമായികുന്നു. വ്യാഴം രാത്രി ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിനിടയിൽ മഡിയനിലെ സുബൈദയാണ് ഭാര്യ. മക്കൾ: അൻസാരി, സൈഫുദ്ദീൻ  (ഗൾഫ്), അഫ്സത്ത്, റുഖ്സാന, സൈഫുന്നീസ. മരുമക്കൾ: ലത്തീഫ് (ബല്ലാ കടപ്പുറം), അഫ്സൽ (ബല്ലാ കടപ്പുറം), ആശിഫ് (ചട്ടഞ്ചാൽ), സുഹൈന (ചിത്താരി), റസീന (ആറങ്ങാടി).   കുവൈത്തിലുള്ള ഭാര്യയും മക്കളായ റുക്സാനയും എത്തിയതിനു ശേഷം മാണിക്കോത്ത് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവുചെയ്യും. കുഞ്ഞബ്ദുല്ലയുടെ നിര്യാണത്തിൽ മുസ്ലീം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി അനുശോചിച്ചു.

Read Previous

ദമ്പതികളെന്ന വ്യാജേന താമസിച്ച് ലഹരി വില്‍പ്പന, യുവതി യുവാക്കള്‍ അറസ്റ്റില്‍

Read Next

സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം; 13 പേർക്കെതിരെ കേസ്