ദമ്പതികളെന്ന വ്യാജേന താമസിച്ച് ലഹരി വില്‍പ്പന, യുവതി യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന യുവതി- യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, സിമ്പാര്‍വനഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി  21, ആസാം സ്വദേശിനി മോനൂറ ബീഗം 20, എന്നിവരെയാണ് കണ്ണൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ബെന്നിലാലും സംഘവും അറസ്റ്റ് ചെയ്തത്.

കരിമ്പത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസക്കാരാണ് ഇരുവരും. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പനയും അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാര്‍ട്ടേഴ്സ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ വ്യക്തമായ സൂചനകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അറസ്റ്റിലായ യുവതിയുവാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Read Previous

34 വർഷം മുമ്പുള്ള വിസ തട്ടിപ്പ് കേസിൽ പ്രതി റിമാന്റിൽ

Read Next

കുഴഞ്ഞ് വീണ് മരിച്ചു