34 വർഷം മുമ്പുള്ള വിസ തട്ടിപ്പ് കേസിൽ പ്രതി റിമാന്റിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പൊലീസ് 1989 ൽ രജിസ്റ്റർ ചെയ്ത വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ വാറണ്ട് പ്രതി പിടിയിൽ. കുണിയ ചരുമ്പയിലെ സി.എച്ച്. മുഹമ്മദ് ഷാഫിയാണ് 60, പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ എം പി. ആസാദാണ്  അറസ്റ്റു ചെയ്തത്.

എസ്. ഐ എം.ടി.പി.സൈഫുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. കുഞ്ഞബ്ദുല്ല, സിവിൽ ഓഫീസർ മാരായ സംജിത്,മനു എന്നിവരുമുണ്ടായിരുന്നു. 1989ൽ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽ നിന്നും പാറപ്പള്ളിയിൽ വെച്ചു പ്രതി ഗൾഫിലേക്കുള്ള വിസ നൽകാമെന്ന് പറഞ്ഞു 15000 രൂപ വാങ്ങിയതിനു ശേഷം വിസ നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ ചതി ചെയ്തു എന്നാണ് കേസ്.

Read Previous

ലോറിയിൽ കൊണ്ടുപോയ യന്ത്രസാമഗ്രികൾ വാഹനങ്ങളിലേക്ക് തുളച്ചു കയറി: ‌4 പേർക്ക് പരുക്ക്

Read Next

ദമ്പതികളെന്ന വ്യാജേന താമസിച്ച് ലഹരി വില്‍പ്പന, യുവതി യുവാക്കള്‍ അറസ്റ്റില്‍