യുവതിയെ വീട്ടിൽക്കയറി മർദ്ദിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം: യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന പരാതിയിൽ നീലേശ്വരം പോലീസ് മൂന്നുപേർക്കെതിരെ കേസെടുത്തു. തായന്നൂർ കാലിച്ചാനടുക്കം ഷിഫാന മൻസിലിൽ ഷംസുദ്ദീന്റെ മകളും ചായ്യോം ബസാറിൽ താമസക്കാരിയുമായ കെ. ഫാത്തിമയെയാണ് 30, ഏപ്രിൽ 15 ന് രാത്രി 8 മണിക്ക് പൂച്ചക്കാട്ടെ റാഷിദയുടെ നേതൃത്വത്തിലുള്ള മുന്നംഗ സംഘം വീട്ടിൽക്കയറി മർദ്ദിച്ചത്.

റാഷിദയുടെ ഭർത്താവിനെ ഫാത്തിമ വിവാഹം ചെയ്തെന്നാരോപിച്ചാണ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഫാത്തിമയെ മർദ്ദിക്കുകയും കല്ലെറിഞ്ഞ് വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തത്.

Read Previous

വിഷ്ണുവിന്റെ കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തു, 2.17 ലക്ഷം  പോയത് ഓൺലൈൻ റമ്മിയിൽ

Read Next

ഓൺലൈൻ തട്ടിപ്പ് പ്രതി സ്ത്രീകളുടെ സ്വർണ്ണവും തട്ടിയെടുത്തു