സൈനികനെയും കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ കേസെടുക്കുന്നില്ിലെന്ന് ആരോപണം

കാഞ്ഞങ്ങാട്: അണ്ടോള്‍ വടക്കെ പുലിയന്നൂരില്‍ സൈനികനും കുടുംബത്തിനും നേരെ ആക്രമം നടത്തിയതിന് പോലീസിൽ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. പശ്ചമി ബംഗാളില്‍ സൈനികനായി ജോലി ചെയ്യുന്ന കുന്നുംകൈ ചെമ്പൻകുന്നിലെ നിധിന്‍ ബാബുവാണ് വാർത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. ഈ കഴിഞ്ഞ ഏപ്രില്‍ നാലാം തിയ്യതി വടക്കെ പുലിയന്നൂരില്‍ ഒറ്റ ക്കോലം കാണാന്‍ പോയ നിധിനും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്.

നിതിന്‍ ബാബുവും കുടുംബവും ഒറ്റ ക്കോലം തുടങ്ങാന്‍ പോകുന്നതിന് മുമ്പ് തൊട്ടടുത്ത സ്‌കൂളില്‍ വിശ്രമിക്കുന്ന സമയത്ത് അനീഷ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘമെത്തി തന്റെ കോളറിന് പിടി ച്ചെന്നാണ് നിധിന്‍ പറയുന്നത്. അതില്‍ പലരും മദ്യപിച്ചിരുന്നു.

ഭാര്യയും അനിയത്തിമാരും എഴു ന്നേല്‍ക്കുകയും ത ന്നെയും സഹോദരനെയും അടിക്കുന്നത് കണ്ട പ്പോള്‍ നിലവിളിക്കുകയുമായിരുന്നു. അതിനിടയില്‍ തന്റെ ഭര്‍ത്താവാണ് എന്ന് ഭാര്യ പറയുന്നത് കേള്‍ക്കാതെ ഭാര്യയെയും അനുജത്തി യെയും വസ്ത്രം വലിച്ച് താഴ്ത്തി മാനഹാനി വരുത്തുകയുമാണ് സംഘം ചെയ്തതെന്നും നിധിന്‍ പറയുന്നു.

ഇത് കണ്ട തടയാന്‍ പോയ തന്നെയും സഹോദര നെയും ക്രൂരമായി മര്‍ദ്ദിച്ചതായും നിധിന്‍ പറഞ്ഞു. അനീഷ്, ഉ പേന്ദ്രന്‍, രജീഷ് എന്നിവരു ടെ നേതൃത്വത്തിലുള്ള15 അംഗം സംഘത്തിനെതിരെ നീലേശ്വരം പൊലിസില്‍ പരാതി നല്‍കി. അന്ന് തന്നെ ഒത്തു തീര്‍പ്പിനായി മൂന്ന് പ്രതികള്‍ വന്നിരുന്നു. അതിന് തങ്ങള്‍ നിന്നില്ല. ശേഷം പൊലിസ് കേ സെടുക്കാത്തതിനാല്‍ ആദ്യം ഡി.വൈ.എസ്.പി യെ വിളിച്ച് വിവരം പറഞ്ഞു. എന്നിട്ടും പൊലിസ് കേസെടുത്തില്ല. സംഭവം നടന്ന് പത്ത് ദിവസവമായിട്ടും പൊലിസ് കേസെടുക്കുന്നി ല്ലെന്നാണ് നിധിന്‍ ബാബു ആ രോപിക്കുന്നത്. പ്രതികള്‍ക്ക് ഭരണ കക്ഷിയിലുള്ള പിടിപാടാണ് ഇത്തരത്തില്‍ കേസെടുക്കാതിരിക്കുന്നതിന് കാരണമെന്നും നിധിനും കുടുംബവും ആരോപിച്ചു.

LatestDaily

Read Previous

റാങ്ക് തിളക്കവുമായി അനുഷ

Read Next

ജില്ലയിൽ വിമാനത്താവളം കൊണ്ടുവരുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ബാലകൃഷ്ണൻ