ജില്ലയിൽ വിമാനത്താവളം കൊണ്ടുവരുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലയിൽ വിമാനത്താവളം, ടൂറിസം രംഗത്ത് വികസനം, എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പുനഃരധിവാസം, കാഞ്ഞങ്ങാട് –മൈസൂരു റെയിൽവേ മുതലായ വികസന പദ്ധതികളുമായി കാസർകാട്  ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ബാലകൃഷ്ണൻ. എൻ. പെരിയയിൽ അല്ലെങ്കിൽ ജില്ലയുടെ മധ്യഭാഗത്ത് വിമാനത്താവളമൊരുക്കാൻ ശ്രമിക്കുമെന്നാണ് ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

മലയോര മേഖലയിലെയും തീരപ്രദേശത്തെയും ടൂറിസം വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ എംപിയായാൽ ശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി  പാർലമെന്റിൽ സ്വകാര്യ ബിൽ കൊണ്ടു വരുമെന്നും, സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോട്ട് പ്രാദേശിക ഭാഷാ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ പരിശ്രമിക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു.

കുടിവെള്ള ക്ഷാമം പരിഹരിക്കും, പിഎസ്്സിയും പിഎസ്്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്ന മുഴുവൻ യുവതീ യുവാക്കളെയും ജോലിയിൽ കയറ്റാൻ നിയമസഹായം നൽകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. കാസർകോട്ട് ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായ നീലേശ്വരം പേരോൽ തിരിക്കുന്ന് മഠത്തിൽ വീട്ടിൽ എൻ. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ചെസ് ബോർഡാണ്.

Read Previous

സൈനികനെയും കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ കേസെടുക്കുന്നില്ിലെന്ന് ആരോപണം

Read Next

മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് മറിമായം