റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട് : റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കോട്ടച്ചേരി കുന്നുമ്മല്‍ കളരിക്കാല്‍ പ്രഭാകരനാണ് 84, മരിച്ചത്. ഇന്ന് രാവിലെ എഴുന്നേറ്റ് കാണാത്തത് കാരണം വിട്ടു കാര്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രാധ. മക്കള്‍: സന്തോഷ് ( സിവില്‍ എഞ്ചിനീയര്‍ ) ,സ്മിത (ഗള്‍ഫ്) .മരുമകന്‍: സുധാകരന്‍ (ഗള്‍ഫ്) .സഹോദരങ്ങള്‍: വിജയകുമാര്‍ ,രാമചന്ദ്രന്‍ (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍ ) ,നാരായണി ,രാധ ,പരേതരായ കെ.ഗോപാലന്‍ (റിട്ട. താസില്‍ദാര്‍) ,സത്യവതി ,ശാന്ത.

Read Previous

വിഷുദിനത്തിലെ ലഹരി താണ്ഡവം, സസ്പൻഷനിലുള്ള ധർമ്മടം ഐപിക്കെതിരെ കേസ്

Read Next

കോടതി ഇടപെട്ടിട്ടും അനധികൃത നിർമ്മാണം പൊളിച്ചുമാറ്റിയില്ല