സാധനങ്ങളെത്തി; സെർവർ പിണങ്ങി

സ്വന്തം ലേഖകൻ

അജാനൂർ: റേഷൻ കടകളിൽ ഇ–പോസ് മെഷീൻ പോർട്ടബിലിറ്റി സംവിധാനം പോലുള്ള ആധുനിക സൗകര്യങ്ങളുണ്ടായിട്ടും റേഷൻ കടകളിലെത്തുന്ന ഗുണഭോക്താക്കൾക്ക് റേഷൻ വാങ്ങാനാവതെ തിരിച്ച് പോരേണ്ടി വരുന്നു.

റേഷൻ കടയിൽ നിറയെ സാധനങ്ങളുണ്ടായിട്ടും സെർവർ തകരാറിന്റെയും വിരലടയാളം വ്യക്തമായി പതിയാത്തതിന്റെയും കാരണമായി റേഷൻ സാധനങ്ങൾ വിതരണം നടത്താനുള്ള സംവിധാനം താറുമാറായികിടക്കുകയാണ്.

റേഷൻ കാർഡിലുൾപ്പെട്ട അംഗത്തിന്റെ വിരലടയാളം മെഷീനിൽ പതിപ്പിച്ചാലും പതിയുന്നതായി രേഖപ്പെടുത്തുന്നില്ല. രണ്ടാമതും വിരലുകൾ മാറ്റി അമർത്തിയാലും ഫലമുണ്ടാവാറില്ല. ഇത് മൂലം റേഷൻ കാർഡുമായി റേഷൻ വാങ്ങാനെത്തുന്നവർക്ക് മുമ്പിൽ റേഷൻ കടയുടമകൾക്കും നിസ്സഹായതയോടെ നിൽകേണ്ടി വരുന്നു.

ഇ–പോസ് മെഷീൻ പണി മുടക്കിയാൽ പഴയ രീതിയിൽ കാർഡിൽ എഴുതി ചേർത്ത് റേഷൻ സാധനങ്ങൾ നൽകേണ്ട സംവിധാനമൊരുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. തിരക്കുള്ള സമയങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വലിയ പ്രതിസന്ധിയാണ് ജനങ്ങൾക് വരുത്തിവെക്കുന്നത്.

LatestDaily

Read Previous

കുടുംബശ്രീ  സെക്രട്ടറിക്ക് കരിക്കുകൊണ്ട്  ഇടിയേറ്റു

Read Next

ഹണിട്രാപ്പ് പ്രതി ദിൽഷാദ് പഴക്കച്ചവടക്കാരനെയും വഞ്ചിച്ചു