കുടുംബശ്രീ  സെക്രട്ടറിക്ക് കരിക്കുകൊണ്ട്  ഇടിയേറ്റു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: കുടുംബശ്രീ ലോൺ കൊടുക്കാത്തതിന്  സെക്രട്ടറിയെ കരിക്കുപയോഗിച്ച് തലയ്ക്കിടിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ മാച്ചിക്കാട്ടെ നന്മ ശ്രീ കുടുംബശ്രീ സെക്രട്ടറിയും  മാച്ചിക്കാട്ടെ രാമകൃഷ്ണന്റെ  ഭാര്യയുമായ ബി. പ്രമീളയ്ക്കാണ് 46, കരിക്കുകൊണ്ട് തലയ്ക്കിടിയേറ്റത്. ഏപ്രിൽ 7 ന് വൈകുന്നേരം 4.45 നാണ് സംഭവം. കുടുംബശ്രീയിൽ  നിന്നും ലോൺ നൽകാത്തതിന് പ്രമീളയുടെ സഹോദരിയുടെ മകന്റെ ഭാര്യ കവിതയാണ് ഇവരുടെ നെറ്റിക്ക് കരിക്കുകൊണ്ടിടിച്ചത്. മുൻപെടുത്ത വായപ തിരിച്ചടക്കാത്തതിനാലാണ് കവിതയ്ക്ക് വായ്പ അനുവദിക്കാതിരുന്നത്.

Read Previous

നീലേശ്വരം സ്വദേശി യു.എൻ. സമാധാന സേനയിൽ

Read Next

സാധനങ്ങളെത്തി; സെർവർ പിണങ്ങി