നീലേശ്വരം സ്വദേശി യു.എൻ. സമാധാന സേനയിൽ

നീലേശ്വരം : നീലേശ്വരം സ്വദേശി മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.ഒരു വർഷത്തേക്കാണ് നിയമനം.  ഇന്ത്യൻ ആർമിയിൽ മേജർ ആണ്. പൂനെ എഎഫ്എംസിയിൽ നിന്ന് 2018 ൽ മെഡിക്കൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു. തുടർന്ന് ക്യാപ്റ്റൻ, മേജർ എന്നീ പദവികളിൽ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 

ഇതിനിടെ വിശിഷ്ട സേവനത്തിന് കമാൻഡർ ഇൻ ചീഫിന്റെ കമന്റേഷൻ മെഡലും ലഭിച്ചു.  കാഞ്ഞങ്ങാട്ടെ ദന്ത ഡോക്ടർ നീലേശ്വരം പേരാൽ കൃഷ്ണ സുഹാസിലെ ഡോ.പി. സന്തോഷ് കുമാർ – സി. രത്നമാല ദമ്പതികളുടെ മകനാണ്.  ഭാര്യ: പയ്യന്നൂർ കണ്ടോത്ത് സ്വദേശിനി ഡോ. നയന (ഫൈനൽ ഇയർ എംഡിഎസ് വിദ്യാർത്ഥിനി, കൊല്ലം അസീസിയ ഡന്റൽ കോളേജ്). സഹോദരൻ: ഡോ. അതുൽ സന്തോഷ്.

Read Previous

സൗദിയില്‍ ഉപ്പള സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Read Next

കുടുംബശ്രീ  സെക്രട്ടറിക്ക് കരിക്കുകൊണ്ട്  ഇടിയേറ്റു