ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: റിയാസ് മൗലവി വധക്കേസ്സിൽ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണനെ സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജായാണ് സ്ഥലം മാറ്റം. കാസർകോട് ചൂരിപള്ളിയിലെ മദ്രസ്സാധ്യാപകനായ കർണ്ണാടക കുടക് സ്വദേശി റിയാസ് മൗലവിയെ ഉറങ്ങിക്കിടക്കുമ്പോൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിന്റെ വിധിക്കെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നിരുന്നു.
പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും, റിയാസ് മൗലവി വധക്കേസ് പ്രതികളെ വിട്ടയച്ചതിൽ സിപിഎമ്മും സംശയം പ്രകടിപ്പിച്ചിരുന്നു. കോടതി വിധി ആയുധമാക്കി യുഡിഎഫും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ സർക്കാർ അപ്പീൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റം. കെ.കെ. ബാലകൃഷ്ണന്റെ സ്ഥലംമാറ്റത്തിന് മൗലവി വധക്കേസ് വിധിയുമായി ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.