ഹൈറിച്ച് തട്ടിപ്പ് സിബിഐക്ക്

കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് ∙ തട്ടിയത് 1630 കോടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷണത്തിന് പിന്നാലെ സി.ബി.ഐ കൂടി പിടിമുറുക്കിയതോടെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു. 3000 കോടിയിലേറെ  വരുന്ന ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം സിബിഐ ക്ക് വിട്ട് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

ഇന്ത്യയിലും  വിദേശത്തുമായി നടന്ന സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി ആയിരക്കിണക്കിനാളുകൾക്കാണ്  സമ്പാദ്യം മുഴുവൻ നഷ്ടമായത്. കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതിന് ജിഎസ്ടി വിഭാഗത്തിന്റെ  റെയ്ഡ് നടന്നതോടെയാണ് ഹൈറിച്ച് തട്ടിപ്പിന്റെ അന്തർനാടകങ്ങൾ  പുറത്തായത്.

ജി.എസ്ടി നികുതി വെട്ടിപ്പ് നടത്തിയ കമ്പനി ഉടമ കോലാട്ട് ദാസൻ പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശ്ശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഹൈറിച്ച് ഒാൺലൈൻ  ഷോപ്പിയുടെ മറവിൽ നടന്ന മണിചെയിൻ തട്ടിപ്പിൽ കാസർകോട് ജില്ലയിലെ നൂറുകണക്കിന്  നിക്ഷേപകരും ഇരകളായി. 1,63,00 നിക്ഷേപകരിൽ  നിന്നായി   1630 കോടി രൂപയാണ് ഈ സംഘം നിക്ഷേപമായി തട്ടിയെടുത്തത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിത്.

ഹൈറിച്ചിന്റെ സ്ഥാപനങ്ങൾ മറയാക്കി നടന്ന വമ്പൻ സാമ്പത്തിക തട്ടിപ്പാണ്. സിബിഐ ക്ക് വിടാൻ ഉത്തരവിട്ടിരിക്കുന്നത്. സാമ്പത്തിക   കുറ്റകൃത്യക്കേസിൽ പ്രതിയായി നേരത്തെ ജയിലിൽക്കിടന്നയാളാണ് ഉടമയായ കോലാട്ട് ദാസൻ. തൃശൂർ കയ്പമംഗലം ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഹൈറിച്ച് തകർന്നതോടെ പ്രതിസന്ധിയിലായത് പണം നിക്ഷേപിച്ചവരാണ്. സമ്പന്നരാണെങ്കിലും കമ്പനിയെ വിശ്വസിച്ച് നിക്ഷേപം നടത്തിയവരെല്ലാം വഴിയാധാരമായി. കമ്പനിക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിക്ഷേപത്തുക വെള്ളത്തിലായ വേവലാതിയിലാണ് നിക്ഷേപകരത്രയും.

സാധാരണക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഹൈറിച്ച് മണിചെയിൻ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പലരും നാണക്കേട് ഭയന്ന് വിവരങ്ങൾ പുറത്തുപറയുന്നില്ല. വടകര സ്വദേശിയായ റിട്ടയേഡ് ഡിവൈഎസ്പി യുടെ  പരാതിയിലാണ് ആദ്യമായി കേസ്സ് റജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

ഐ.എൻ.എൽ മുസ്്ലിം ലീഗ് സംഘട്ടനം 7 പേർക്കെതിരെ കേസ്

Read Next

അരയിയിലും ഭക്ഷ്യ വിഷബാധ; 20 പേർ ആശുപത്രിയിൽ