അരയിയിലും ഭക്ഷ്യ വിഷബാധ; 20 പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അരയി തറവാട്ടിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ ഭക്ഷണം കഴിച്ചവർക്ക്  ദേഹാസ്വസ്ഥ്യവും ചർദ്ദിയുമുണ്ടായതിനെത്തുടർന്ന് ഇരുപത് പേരെ ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അരയി പുതിയടത്ത് തറവാട്ടിൽ തിങ്കളാഴ്ച നടന്ന കളിയാട്ട ഉത്സവത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.

നീലേശ്വരം പാലായിയിൽ  തെയ്യം കെട്ടിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച് അറുനൂറോളം പേർക്ക്  ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെയാണ് അരയി സംഭവം.ഛർദ്ദി, തലകറക്കം, വയറിളക്കം മുതലായവ ബാധിച്ചവർ ഇന്നലെ രാവിലെ മുതൽ ജില്ലാ ആശുപത്രിയിൽ  ചികിത്സ തേടി.ഇന്നലെ രാത്രി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഇന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Previous

ഹൈറിച്ച് തട്ടിപ്പ് സിബിഐക്ക്

Read Next

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭർത്താവും മാതാവും അറസ്റ്റിൽ