ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കോട്ടപ്പുറത്ത് നടന്ന മുസ്്ലിം ലീഗ് – ഐ.എൻ.എൽ സംഘട്ടനത്തിൽ നീലേശ്വരം പോലീസ് 3 കേസുകൾ റജിസ്റ്റർ ചെയ്തു. ഏപ്രിൽ നാലിന് രാത്രിയും ഇന്നെലെ പുലർച്ചെയുമാണ് കോട്ടപ്പുറത്ത് ലീഗ് ഐ.എൻ.എൽ സംഘർഷമുണ്ടായത്.
ഏപ്രിൽ നാലിന് രാത്രി 11 മണിക്ക് കോട്ടപ്പുറം പുതിയ പാട്ടില്ലത്ത് ഇബ്രാഹിമിന്റെ മകനും ഐ.എൻ.എൽ പ്രവർത്തകനുമായ പി. ഹംറാസിനെ 25, വീട്ടിൽ കയറി മർദ്ദിച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് പ്രവർത്തകരായ മജീദ്, ജാബിർ, എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ഐ.എൻ.എൽ പ്രവർത്തകനും, കോട്ടപ്പുറം ഉച്ചൂളുക്കുതിരിലെ തസ്്ലിമ മൻസിലിൽ കെ.പി. അബ്ദുൾ അസീസിന്റെ മകനുമായ കെ.റയീസിനെ 25, ഇന്നലെ പുലർച്ചെ 12.30 ന് തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ മുസ്്ലിം ലീഗ് പ്രവർത്തകരായ കോട്ടപ്പുറത്തെ മജീദ്, ബാസിത്ത്, അബ്രാസ്, എന്നിവർക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തു.
മുസ്്ലിം ലീഗ് പ്രവർത്തകനായ കോട്ടപ്പുറം ഫാറൂഖ് നഗർ പി.കെ ഹൗസിൽ എടക്കാവിൽ അബ്ദുൾ മജീദിനെ 60, വീട്ടിൽ കയറി മർദ്ദിച്ചുവെന്ന പരാതിയിൽ ഐ.എൻ.എൽ പ്രവർത്തകരായ കോട്ടപ്പുറത്തെ അബ്ബാസ് പുതിയലം, ഉച്ചൂളിക്കുതിരിലെ റമീസ് എന്നിവർക്കെതിരെ മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.