മയക്കുമരുന്ന് പാർട്ടിക്കിടെ 5 പേർ പിടിയിൽ

സ്വന്തം ലേഖകൻ

ബദിയടുക്ക: വെൽഡിംഗ് സ്ഥാപനം കേന്ദ്രീകരിച്ച്  മയക്കു മരുന്ന് പാർട്ടി നടത്തിയ ഉടമയും അതിഥി  തൊഴിലാളികളുമടക്കമുള്ള  അഞ്ചംഗ സംഘം പിടിയിൽ. ബദിയടുക്ക എസ്.ഐ എൻ. അൻസാറിന്റെ  നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ബേള കുക്കുംകൂടൽ കോട്ടക്കണിയിലെ വെൽഡിംഗ് സ്ഥാപനത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തെ പിടികൂടിയത്. 

തുടർന്ന് നടന്ന പരിശോധനയിൽ കടയിൽ നിന്നും 6.78 ഗ്രാം എംഡിഎംഏ, 71.10 ഗ്രാം കഞ്ചാവ് 2800 രൂപ എന്നിവ പിടിച്ചെടുത്തു.കുക്കുംകൂടൽ കുമ്പടാജെയിലെ അബ്ദുൾ റഹ്മാന്റെ മകൻ കെ.ഏ. മുഹമ്മദ് ഇർഫാൻ 32, വാടകയ്ക്കെടുത്ത് നടത്തുന്ന വെൽഡിംഗ് കടയിൽ സ്ഥാപനത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് പാർട്ടി നടന്നത്. 

സംഭവത്തിൽ സ്ഥാപന  ഉടമയ്ക്കൊപ്പം മധൂർ ശിരിബാഗിലു ബിയാരത്തെ  ബി.ഏ. അബ്ദുളളയുടെ മകൻ ബി.ഏ. അബൂബക്കർ സിദ്ധിക്ക് 30, പട്്ള പാലത്തടുക്കയിലെ അബ്ദുൾ റഹ്മാന്റെ മകൻ പി.ഏ. അബ്ദുള്ള 25,  വെൽഡിംഗ് ഷോപ്പ് ജീവനക്കാരായ ഉത്തരാഖണ്ഡ് ഉത്തംസിംഗ് നഗറിലെ ഇഹസാന്റെ മകൻ അഫ്താബ് 27, റഷീദ്ഖാന്റെ മകൻ വാസിൽ ഖാൻ 26, എന്നിവരും പിടിയിലായി.  അഞ്ചുപേർക്കുമെതിരെ  ബദിയടുക്ക പോലീസ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു.

LatestDaily

Read Previous

മകളെ കൊന്ന് യുവമാതാവ് തൂങ്ങി മരിച്ചു

Read Next

വാഹന മോഷ്ടാവ് രണ്ടു വർഷത്തിന് ശേഷം പിടിയിൽ