പാനൂരിൽ ബോംബ് സ്ഫോടനം, 2 സിപിഎം പ്രവർത്തകരിൽ ഒരാളുടെ കൈപ്പത്തി അറ്റു. അപകടം ബോംബ് നിർമ്മിക്കുമ്പോൾ

തലശ്ശേരി: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര  പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകരായ ഷെറിൻ 26, വിനീഷ് 24, എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു.

മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സി.ഐ, പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

Read Previous

സ്വർണ്ണാഭരണ ഇടപാടുകാരനെ ബന്ദിയാക്കി പണം തട്ടി

Read Next

വ്യാജനോട്ട് പ്രതികൾ മംഗളൂരു സ്വദേശിയെയും വഞ്ചിച്ചു