ഭക്ഷ്യ വിഷബാധയേറ്റവർ സുഖം പ്രാപിക്കുന്നു

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരം പാലായിയിലെ കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ സുഖം പ്രാപിച്ച് വരുന്നു. പാലായി തണ്ടാളത്ത് നാലുപുരപ്പാട് തറവാട്ടിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ നൂറിലധികം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.              തലവേദന,  തലകറക്കം, ഛർദ്ദി, വയറിളക്കം മുതലായവ അനുഭവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇന്നലെ രാവിലെ മുതലാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്.

നീലേശ്വരം താലൂക്കാശുപത്രി, എൻ.കെ.ബി.എം. ആശുപത്രി, തേജസ്വിനി സഹകരണാശുപത്രി എന്നിവിടങ്ങളിലായി നൂറുകണക്കിനാൾക്കാരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. ഇവരിൽ പലരെയും ശാരീരികാവശതയെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്തെ സുകുമാരന്റെ ഭാര്യ സുശീല 57, ഇവരുടെ മകൾ സിനി 29, ചെറുമകൾ ഇഷ അനീഷ് 6, എന്നിവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവരിൽ സുശീല ഇപ്പോഴും തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ചോയ്യങ്കോട്ടെ ദാമോദരന്റെ മകൾ നയനയും 23,  ഭക്ഷ്യവിഷബാധയേറ്റ് തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.

കളിയാട്ടച്ചടങ്ങിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ഭക്ഷണം കഴിച്ച പലർക്കും ശാരീരികാസ്വസ്ഥതകളുണ്ടായിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ സാമ്പിളുകളും  ശേഖരിച്ചിട്ടുണ്ട്.

LatestDaily

Read Previous

വ്യാജനോട്ട് പ്രതികൾ മംഗളൂരു സ്വദേശിയെയും വഞ്ചിച്ചു

Read Next

അനധികൃത കൈയ്യേറ്റം ഒഴപ്പിക്കാൻ പഞ്ചായത്തിന് മടി